വിദ്യാര്‍ഥിനികളുടെ ചിത്രം അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വട്ടപ്പറമ്ബ് മാടശേരി രോഹിത്തിനെ പോലീസ് വീണ്ടും അറസ്റ്റു ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം ഫെയ്സ്ബുക്ക് പേജിലിട്ട കേസിലാണ് പോലീസ് നടപടി. കഴിഞ്ഞ ദിവസം രോഹിത്തിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് വലിയ ആക്ഷേപത്തിന് വഴിവെച്ചിരുന്നു. കെ.എസ്.യു അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ വൻ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അതിനിടെയാണ് വീണ്ടും അറസ്റ്റ്. ഇത്തവണ ഗൗരവമുള്ള കുറ്റകൃത്യങ്ങളുടെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.