വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദർശിക്കുന്നു. ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശില്‍ വിമാനമിറങ്ങും.
ഷേഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച് പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥൻ ധാക്കയിലെത്തുന്നത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കുനേരേ നടക്കുന്ന അക്രമങ്ങള്‍ സംബന്ധിച്ച് ഇന്ത്യയുടെ ആശങ്കകള്‍ വിദേശകാര്യ സെക്രട്ടറി ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജാഷിം ഉദ്ദിനുമായി വിക്രം മിസ്രി ചർച്ച നടത്തും. വിദേശകാര്യ മന്ത്രി മുഹമ്മദ് തൗഹിദ് ഹുസൈനെ കാണുകയും ചെയ്യും. ബംഗ്ലാദേശിന്‍റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനസിനെയും സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.