വിണ്ടുകീറലിന് വിട; മൃദുവാര്‍ന്ന പാദങ്ങള്‍ക്ക് വീട്ടില്‍ തന്നെയുണ്ട് പ്രതിവിധി

തണുപ്പ് കാലം ആയാല്‍ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കാലിവെ വിണ്ടുകീറല്‍. കാലുകളുടെ ഭംഗി പൂർണമായും നഷ്ടമാക്കുന്ന ഈ പ്രശ്‌നം കുട്ടികള്‍ മുതല്‍ പ്രായമായവർക്കുവരെ അനുഭവപ്പെടാം.

ഭൂരിഭാഗം പേർക്കും കാലിലെ വിണ്ടുകീറല്‍ ഒരു സൗന്ദര്യപ്രശ്‌നം ആണ്. എന്നാല്‍ ചിലർക്ക് ഈ അവസ്ഥ ഗുരുതരമാകുകയും കാലുകളില്‍ വലിയ മുറിവ് ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും. വിണ്ടുകീറല്‍ ഒഴിവാക്കി കാലുകള്‍ മനോഹരമാക്കാൻ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.

നമ്മുടെ ചർമ്മത്തിന് നിലനില്‍ക്കാൻ ഈർപ്പം ആവശ്യമാണ്. എന്നാല്‍ ശൈത്യകാലത്ത് ചർമ്മത്തിന് ഈർപ്പം നഷ്ടപ്പെടുന്നു. ഇത് ചർമ്മം വരളുന്നതിന് കാരണം ആകും. ഇതിന്റെ പരിണിതഫലമായിട്ടാണ് കാലുകളില്‍ വിണ്ടുകീറല്‍ ഉണ്ടാകുന്നത്. ഇതൊഴിവാക്കാൻ ശൈത്യകാലത്ത് കാലുകള്‍ വെളിച്ചെണ്ണ ഉപയോഗിച്ച്‌ മസാജ് ചെയ്യാം. ഇത് കാലുകള്‍ വിണ്ടുകീറുന്നത് പ്രതിരോധിക്കുന്നു.

വീണ്ടുകീറല്‍ ഒഴിവാക്കാൻ കാലുകള്‍ ഉപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുന്നത് നന്നായിരിക്കും. ചെറുചൂടുവെള്ളമാണ് ഇതിന് വേണ്ടത്. ഇതില്‍ ഉപ്പു കലർത്തി കാലുകള്‍ 15 മിനിറ്റ് നേരം ഇതില്‍ മുക്കിവയ്ക്കാം. ഇത് ചർമ്മം മൃദുവാകാൻ സഹായിക്കും. രാത്രി ഉറങ്ങുമ്ബോള്‍ കാലുകളില്‍ സോക്‌സ് ധരിച്ച്‌ കിടക്കുന്നത് വിണ്ടുകീറല്‍ പ്രതിരോധിക്കാൻ സഹായിക്കും. ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നതും കാലുകള്‍ മൃദുവായി തന്നെ തുടരാൻ സഹായിക്കും. സാലിസിലിക് ആസിഡുകള്‍ അടങ്ങിയ ക്രീമുകള്‍ കാലുകളില്‍ പുരട്ടുന്നതും ഗുണം ചെയ്യും. കാലുകളില്‍ മുറിവോ വേദനയോ അനുഭവപ്പെടുകയാണ് എങ്കില്‍ ഡോക്ടറെ കാണണം.

തണുപ്പ് കാലത്ത് പ്രത്യേക ഭക്ഷണക്രമം സൂക്ഷിക്കുന്നതും ഗുണം ചെയ്യും. വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയ ഭക്ഷണം വേണം കഴിക്കാൻ. കാരറ്റ്, ഇലക്കറികള്‍, പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ കഴിക്കാം. തണുപ്പുകാലം ആണെന്ന് കരുതി വെള്ളം കുടിയ്ക്കുന്നത് കുറയ്ക്കരുത്. ധാരാളം വെള്ളം കുടിയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *