വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ ‘ദി ഗോട്ട് ഒടിടിയില്‍ എത്തി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടില്‍ മികച്ച വിജയം നേടിയിരുന്നു.
സെപ്റ്റംബർ അഞ്ചിന് റിലീസായ ചിത്രം 456 കോടിയാണ് തിയേറ്ററില്‍ നിന്നും നേടിയത്. പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സില്‍ തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ഗോട്ട് എത്തിയിരിക്കുന്നത്. ചിത്രത്തില്‍ സെൻസർ ചെയ്ത രംഗങ്ങള്‍ ഒടിടിയില്‍ ഉണ്ടാകുമെന്നായിരുന്നു സംവിധായകൻ വ്യക്തമാക്കിയിരുന്നത്. തിയേറ്ററില്‍ പ്രദർശിപ്പിച്ച ചിത്രത്തിന്റെ അതേ പതിപ്പ് തന്നെയാണ് ഒടിടിയിലും എത്തിയിരിക്കുന്നത്.
സെൻസർ ചെയ്ത രംഗങ്ങളുടെ വിഎഫ്എക്സ് ജോലികള്‍ പൂർത്തിയാകാത്തതിനാലാണ് ഇതേ പതിപ്പ് ഒടിടിയില്‍ റിലീസ് ചെയ്തെതെന്നും ഭാവിയില്‍ ഈ രംഗങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും സംവിധായകൻ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. തിയേറ്ററില്‍ വന്ന 3 മണിക്കൂര്‍ 1 മിനുട്ട് പതിപ്പ് തന്നെയാണ് ഒടിടിയിലും എത്തിയിരിക്കുന്നത്. അതേസമയം, റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.