വര്‍ഷത്തില്‍ രണ്ടു പൊതു പരീക്ഷ എന്ന നിര്‍ദ്ദേശം നടപ്പാക്കാനാവില്ലെന്ന മട്ടില്‍ സിബിഎസ്‌ഇയുടേതായി വന്ന വാര്‍ത്ത ശരിയല്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയത്തിലെയും ദേശീയപാഠ്യ പദ്ധതി ചട്ടക്കൂടിലെയും നിര്‍ദ്ദേശം നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് സിബിഎസ്‌ഇ ബോര്‍ഡ് വിശദീകരിച്ചു.
വര്‍ഷം രണ്ട് പൊതു പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് സിബിഎസ്‌ഇ അറിയിച്ചു എന്ന തരത്തില്‍ ചില ദേശീയ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് ചില മലയാള പത്രങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണം.
സ്‌കൂളില്‍നിന്ന് അഭിപ്രായം തേടി ശേഷമാണ് തങ്ങള്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. വര്‍ഷത്തില്‍ രണ്ട് പരീക്ഷയെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ നയരേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസമന്ത്രാലയം സിബിഎസ്‌ഇ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. മത്സര പരീക്ഷകള്‍, പൊതു അവധികള്‍, പരീക്ഷകള്‍ക്കിടയിലുള്ള സമയം ഇതെല്ലാം പരിഗണിച്ചാണ് പൊതുപരീക്ഷയുടെ തീയതി നിശ്ചയിക്കുന്നത. ബോര്‍ഡ് പരീക്ഷകള്‍ക്കായി നിലവില്‍ 4000 ചോദ്യക്കടലാസുകളാണ് തയ്യാറാക്കേണ്ടത്.