വളരെ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് വായ്പ്പുണ്ണ്. ചെറിയ കുട്ടികള്‍ മുതല്‍ ഈ അവസ്ഥ വരാറുണ്ട്. എന്നാല്‍ ഈ അവസ്ഥയ്ക്ക് മരുന്ന് വാങ്ങും മുന്‍പ് ചില കാര്യങ്ങള്‍ ചെയ്യാം.
മരുന്ന് കഴിക്കാതെ തന്നെ ഇതിന് പരിഹാരവും കണ്ടെത്താം.
വായ്പ്പുണ്ണിനുള്ള പ്രധാന കാരണങ്ങള്‍:
വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞാലും വായ്പ്പുണ്ണ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതുപോലെ അബദ്ധത്തില്‍ വായുടെ ഉള്‍ഭാഗം കടിക്കുന്ന് കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം.
ഈ പത്ത് കാര്യങ്ങളിലൂടെ വായ്പ്പുണ്ണിന് വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താം.
തേങ്ങ പാല്‍
തേങ്ങാ പാല്‍ വായില്‍ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാന്‍ സഹായിച്ചേക്കാം. തേങ്ങാ പാലിലെ ആന്റി ഇന്‍ഫ്‌ലമേറ്റി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
മഞ്ഞള്‍
ആന്റിസെപ്റ്റിക്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍പ്പൊടി കുറച്ച് വെള്ളത്തില്‍ കലക്കി വായ്പ്പുണ്ണില്‍ പുരട്ടുന്നതും ഇവ മാറാന്‍ സഹായിക്കും.
തേന്‍
നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തേന്‍. തേനിന്റെ ആന്റിബാക്ടീരിയല്‍ ഗുണം വായ്പ്പുണ്ണിനെ അകറ്റാന്‍ സഹായിക്കും. ഇതിനായി വായ്പ്പുണ്ണിന്റെ മുകളില്‍ അല്‍പം തേന്‍ പുരട്ടാം.
മഞ്ഞള്‍- തേന്‍
ഒരു ടീസ്പൂണ്‍ തേനില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ഐസ് വെയ്ക്കുക
വായപ്പുണ്ണ് വന്ന ഭാഗത്ത് ഐസ് വെയ്ക്കുന്നത് വായപ്പുണ്ണിന്റെ വേദന ശമിക്കാന്‍ സഹായിക്കും.
ഉപ്പ് വെള്ളം
ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നതും വായ്പ്പുണ്ണ് മാറാന്‍ സഹായിച്ചേക്കാം.
തുളസിയില
തുളസിയുടെ ആന്റി ബാക്റ്റീരിയല്‍ സ്വഭാവം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്തെ അണുവിമുക്തമാക്കാന്‍ സഹായിക്കും. ഇതിനായി തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം ഉപയോഗിച്ച് വായ് കഴുകാം.
ഉലുവയില
ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതില്‍ കഴുകി വെച്ച ഉലുവയിലകളിട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വായ കഴുകുന്നത് വായ്പ്പുണ്ണ് മാറാന്‍ ഏറെ സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളി ചതച്ചത് അള്‍സറുള്ള ഭാഗത്ത് പുരട്ടുന്നതും അത് മാറാന്‍ സഹായിക്കും. വെളുത്തുള്ളിയിലെ ആലിസിന്‍ എന്ന ഘടകം വായ്പ്പുണ്ണ് മൂലമുണ്ടാകുന്ന വേദന വേഗത്തില്‍ ശമിപ്പിക്കും.
കറ്റാര്‍വാഴ ജെല്‍
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള കറ്റാര്‍വാഴ ജെല്‍ അള്‍സറുള്ള ഭാഗത്ത് പുരട്ടുന്നതും അത് മാറാന്‍ സഹായിക്കും.