വായു മലിനീകരണം ; പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ

അന്തരീക്ഷമലിനീകരണം കൂടുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചകൂടി അവധി പ്രഖ്യാപിച്ച്‌ സീനിയർ മന്ത്രി മറിയം ഔറംഗസേബ് അറിയിച്ചു.

കെട്ടിടനിർമാണം അടക്കമുള്ള പ്രവർത്തനങ്ങള്‍ക്കും നിരോധനമുണ്ട്. ശൈത്യകാലത്ത് അന്തരീക്ഷത്തില്‍ പുകയും പൊടിയും തങ്ങിനില്‍ക്കുന്നതാണു വായുമലിനീകരണത്തിനു കാരണം.

ഇന്ത്യയില്‍ കൃഷിയിടങ്ങള്‍ ഒരുക്കുന്നതിനു മുൻപായി തീയിടുന്നത് ഈ വർഷം അന്തരീക്ഷ മലിനീകരണം വർധിപ്പിച്ചതായി പാക്കിസ്ഥാൻ ആരോപിക്കുന്നു.പ്രവിശ്യാ തലസ്ഥാനമായ ലാഹോറിലെ പാർക്കുകളടക്കം പൊതുസ്ഥലങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *