ഒട്ടുമിക്ക ആളുകളും അറിയാതെയാണ് ശരീരത്തില്‍ പല രോഗങ്ങളും കടന്നുപിടിക്കുന്നത് ക്യാൻസറിന് വളരെ സുപരിചിതമായ ഒരു രോഗമായി മാറിയിട്ടുണ്ട് പ്രത്യേകിച്ച് വായില്‍ ഉണ്ടാകുന്ന ക്യാൻസർ അത്രത്തോളം ആരും മനസ്സിലാക്കാറില്ല എന്നാല്‍ തുടക്കത്തില്‍ തന്നെ കാണിക്കുന്ന ചില സൂചനകള്‍ വച്ച് നമുക്കിത് മനസ്സിലാക്കാൻ സാധിക്കും അത്തരം സൂചനകള്‍.
നമ്മുടെ ശരീരത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഒരിക്കലും അവഗണിക്കാൻ പാടില്ല വായിലേക്ക് കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രക്തം വരിക
പലരിലും കണ്ടുവരുന്ന ഒരു പ്രവണതയാണ് ഇടയ്ക്ക് വായില്‍ നിന്നും രക്തം വരുന്നത് അല്ലെങ്കില്‍ ചുവന്ന നിറത്തിലോ വെളുത്ത നിറത്തിലോ ചുണ്ടിന്റെയും വായുടെയും അകത്ത് അസാധാരണമായ ഒരു രീതി കാണാം. ഇത് വായിലേക്ക് കാൻസറിന്റെ സൂചനയാണ് എന്നാണ് പറയുന്നത്
വായ്പുണ്ണ്
ഒരു പരിധിയില്‍ കൂടുതല്‍ വായ്പുണ്ണ് വരികയാണെങ്കില്‍ അത് ശ്രദ്ധിക്കണം. ഉദാഹരണമായി മൂന്നാഴ്ചയില്‍ കൂടുതല്‍ വായ്പുണ്ണ് നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഈ രോഗത്തിന്റെ സാധ്യത ആവാം
മുഴകളും തടിപ്പും
വായുടെ അകത്തോ കഴുത്തിലോ തൊണ്ടയിലോ ചില മുഴകളോ തടിപ്പോ ഒക്കെ കാണുകയാണെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കാണുക
വായിലെ എരിച്ചില്‍
പലപ്പോഴും എരിവുള്ള ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും ചില ആളുകള്‍ക്ക് വായില്‍ എരിച്ചില്‍ ഉണ്ടാവാറുണ്ട് അതേപോലെ വേദന താടിയെല്ല് വേദന നീര് തുടങ്ങിയ ലക്ഷണങ്ങളൊക്കെ ഡോക്ടറെ കാണിക്കേണ്ടതാണ്
തൊണ്ടവേദന
ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം തൊണ്ടവേദന വരികയാണെങ്കില്‍ ഇത് ഡോക്ടറെ കാണിക്കേണ്ടതാണ്. അതേപോലെ ശബ്ദത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളും ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്