എണ്ണ വിപണന കമ്ബനികള്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില പരിഷ്‌കരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു.
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വര്‍ധിപ്പിച്ചത്.
19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ കൊച്ചിയില്‍ 1749 രൂപയായിരുന്ന ഒരു സിലിണ്ടറുടെ വില 1810 രൂപ 50 പൈസയായി കൂടി. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് ഇന്ന് മുതല്‍ 62 രൂപ കൂട്ടി.
ഡല്‍ഹിയില്‍, 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില ഇന്ന് മുതല്‍ 1,802 ആണ്. 5 കിലോഗ്രാം എഫ്ടിഎല്‍ സിലിണ്ടറുകളുടെ വിലയിലും 15 രൂപ വര്‍ധിച്ചു. 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെ ഈ വില പരിഷ്‌ക്കരണം നേരിട്ട് ബാധിക്കും. ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില എണ്ണ വിപണന കമ്ബനികള്‍ 48.50 രൂപ വര്‍ധിപ്പിച്ചിരുന്നു.
എല്‍പിജി സിലിണ്ടര്‍ വിലയിലുണ്ടായ വര്‍ദ്ധനവ് കാരണം, 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് മുമ്ബ് 1,691.50 രൂപയായിരുന്നത് ഇപ്പോള്‍ ഡല്‍ഹിയില്‍ 1,740 ആണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ വര്‍ദ്ധനവില്ല.