കോഴിക്കോട്:
ഒരു ആഢംബര കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വിവാഹ ആഘോഷത്തിനിടയിലെ അപകടകരമായ റീല്‍സ് ചിത്രീകരണത്തിനെതിരെ കേസെടുത്ത് പൊലീസ്. പൊതുറോഡില്‍ അപകടകരമായ രീതിയില്‍ ഡ്രൈവ് ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച സംഘത്തിനെതിരെയാണ് കേസ്.
വരനും കാറില്‍ സഞ്ചരിച്ച യുവാക്കള്‍ക്കുമെതിരെയാണ് വളയം പൊലീസ് കേസ് എടുത്തത്. അപകടകരമായ ഡ്രൈവിംഗ്, പൊതു ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗ തടസ്സം സൃഷ്ടിച്ചു, പുളിയാവ് റോഡില്‍ പടക്കം പൊട്ടിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തത്. ഒരു ആഢംബര കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.