മൂന്ന് പേർക്ക് പരിക്ക്
ചങ്ങരംകുളം : വളയംകുളം അസബാഹ് കോളേജിലെ വിദ്യാർത്ഥികൾ തമ്മിൽ അടിപിടിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു . മൂന്നാം വർഷ വിദ്യാർത്ഥികളാണ് രണ്ടാം വർഷ വിദ്യാർത്ഥികളെ അക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു. കോളേജ് പ്രോഗ്രാമിന് ഫണ്ട് നൽകിയില്ല എന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ വാക്ക് തർക്കമാണ് ചൊവ്വാഴ്ച അടിപിടിയിൽ അവസാനിച്ചത്.
പടിഞ്ഞാറങ്ങാടി സ്വദേശി ഫാസിൽ (19),മാങ്ങാട്ടൂർ സ്വദേശി മുഹമ്മദ് റാഷിദ് (19), തൃത്താല സ്വദേശി ശാമിൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് പറ്റിയ വിദ്യാർത്ഥികൾ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി