വരാപ്പുഴ ഗുണ്ടാസംഗമം:നിശ്ചയിച്ചത് 600 പേരുടെ പാര്‍ട്ടി, പോലീസില്‍നിന്ന് തന്നെ വിവരം ചോര്‍ന്നു,പലരും മുങ്ങി

ഗുണ്ടാത്തലവന്റെ വീട്ടില്‍ നടത്തിയ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാൻ കാപ്പ കേസ് പ്രതികളും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പ്ടെ നിരവധി കുറ്റവാളികള്‍ എത്തിയെന്ന് വിവരം.ഇവരില്‍ പോലീസിനു കസ്റ്റഡിയിലെടുക്കാനായത് എട്ടുപേരെ മാത്രം. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തിയ ചേരാനല്ലൂർ സ്വദേശി രാധാകൃഷ്ണന്റെ വീട്ടില്‍ നടത്തിയ പിറന്നാള്‍ ആഘോഷത്തിന് അറുനൂറോളം പേരുടെ ഒത്തുകൂടലാണ് തീരുമാനിച്ചിരുന്നത്. മുട്ടിനകത്തുള്ള ഓഡിറ്റോറിയത്തിലാണ് ആദ്യം പിറന്നാള്‍ പാർട്ടി നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീടാണ് വരാപ്പുഴ ഒളനാട്ടിലെ വാടകവീട്ടിലേക്ക് മാറ്റിയത്.ആഘോഷത്തിന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഗുണ്ടകളടക്കം എത്തുമെന്നും ലഹരിപാർട്ടിയുണ്ടാകുമെന്നുമുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. പാർട്ടി നടക്കുന്നതിന്റെ തലേന്നുതന്നെ പോലീസ് പരിശോധന ശക്തമാക്കി. വിവരം പോലീസില്‍ നിന്നുതന്നെ ചോർന്നുകിട്ടിയതിനെ തുടർന്ന് പലരും പരിപാടിയില്‍നിന്നും വിട്ടുനിന്നു.കാപ്പ കേസില്‍ നാടുകടത്തിയ ആളുടെ ചിത്രം ഉള്‍പ്പെടെ പതിച്ച പ്രത്യേക ക്ഷണക്കത്ത് അടിച്ചാണ് ബന്ധുക്കളെയും സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെയും പിറന്നാള്‍ പാർട്ടിക്ക് ക്ഷണിച്ചത്. ചില പോലീസ് ഉദ്യോഗസ്ഥൻമാർക്കും ക്ഷണമുണ്ടായിരുന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *