വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള ചുമതല നല്‍കി.

തിരുവമ്ബാടി മേഖലയുടെ ചുമതല എം കെ രാഘവന്‍ എംപിക്കും കല്‍പ്പറ്റയുടെ ചുമതല രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കുമാണ്. ആന്റോ ആന്റണിക്ക് നിലമ്ബൂരിന്റെയും ഡീന്‍ കുര്യാക്കോസിന് സുല്‍ത്താന്‍ ബത്തേരിയുടെ ചുമതലയുമാണ് നല്‍കിയത്. ഹൈബി ഈഡന്‍-വണ്ടൂര്‍, സണ്ണി ജോസഫ്- മാനന്തവാടി, സി ആര്‍ മഹേഷ്- ഏറനാട് എന്നിവിടങ്ങളുടെ ചുമതലയുമാണ് നല്‍കിയത്.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. നേരത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ ചിട്ടയായി ഉപതിരഞ്ഞെടുപ്പിന് നേരിടുന്നത് മുന്നില്‍ കണ്ടാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വിവിധ മേഖലകളുടെ ചുമതല നല്‍കിയത്. പ്രിയങ്കയുടെ കന്നി അങ്കമാണ് വയനാട്ടിലേത്.

Leave a Reply

Your email address will not be published. Required fields are marked *