ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍.
ആദ്യ ഫല സൂചനകള്‍ ഒമ്ബത് മണിയോടെ അറിയാം.
പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎ-എല്‍ഡിഎഫ്,യുഡിഎഫ് മുന്നണികള്‍. എന്നാല്‍ പാലക്കാടും വയനാടും നിലനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
ചേലക്കര പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുമ്ബോള്‍ നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്