വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് സർക്കാർ ‘സർട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്ബയിൻ’ നടത്തും.
സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നത്. 12 ക്യാമ്ബുകളാണ് ഇത്തരത്തില്‍ വയനാട്ടില്‍ പ്രവർത്തിക്കുക.
റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐ.ഡി., ഹെല്‍ത്ത് കാർഡ്, യൂ. ഡി.ഐ.ഡി. കാർഡ്, വിവിധ വകുപ്പുകള്‍ നേരത്തെ നല്‍കിയ സർട്ടിഫിക്കറ്റുകള്‍ എന്നിവ ക്യാമ്ബുകളില്‍ നേരിട്ട് ലഭിക്കും. കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമുള്ളവ ക്യാമ്ബുകള്‍ കഴിഞ്ഞ് പിന്നീട് ലഭ്യമാക്കും. ബി.എസ്.എൻ.എല്‍, കെ.എസ്.ഇ.ബി, അക്ഷയ തുടങ്ങിയ സർക്കാർ സംവിധാനങ്ങളും യജ്ഞത്തില്‍ പങ്കാളികളാകും.