വയനാട്ടില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അവകാശവാദത്തിന് വഖഫ് ബോര്‍ഡ്

 വയനാട്ടില്‍ കൂടുതല്‍ ഇടങ്ങളില്‍ അവകാശ വാദം ഉന്നയിക്കാന്‍ ഒരുങ്ങി വഖഫ് ബോര്‍ഡ്. വയനാട്ടിലെയും കോഴിക്കേട്ടെയും വില്ലേജുകള്‍ തിരിച്ച്‌ അവകാശവാദം ഉന്നയിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തു വന്നു.

വയനാട്ടിലെ കണിയാമ്ബറ്റ, വൈത്തിരി, മുട്ടില്‍ സൗത്ത്, മുട്ടില്‍ നോര്‍ത്ത് തുടങ്ങി പത്തോളം വില്ലേജുകളിലേയും കോഴിക്കോട് ജില്ലയില്‍ തിരുവമ്ബാടിയിലുമായി 344 സ്ഥലങ്ങളാണ് വഖഫ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്.

നാടിന്റെ പകുതിയോളം തങ്ങളുടേതാണെന്ന് കാണിച്ച്‌ വഖഫ് നടത്തുന്ന അവകാശവാദം എല്ലാവരെയും ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. തങ്ങള്‍ ജനിച്ച്‌ വളര്‍ന്ന മണ്ണും നാളെ ഇവരുടേതാണെന്ന് പറയുമോ എന്ന പേടിയിലാണ് പലരും. വഖഫിന്റെ കാട്ടുനീതിക്കെതിരെ വന്‍ ജനകീയ പ്രതിഷേധമാണ് ഉയരുന്നത്. മാനന്തവാടി തലപ്പുഴയില്‍ വഖഫ് നോട്ടീസ് നല്‍കിയ സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധമാണ് ബിജെപിയുടെയും യുവമോര്‍ച്ചയുടെയും നാട്ടുകാരുടേയും ക്രൈസ്തവ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്നത്.

നോട്ടീസ് വന്ന വിവരം മൂടിവെക്കാനാവശ്യപ്പെട്ട ഇടത്, വലത് മുന്നണികള്‍ക്കെതിരെയും ജനരോഷം ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ പ്രീണനം നടത്തുന്ന സംഘടനകള്‍ തെരഞ്ഞെടുപ്പിന് മതന്യൂനപക്ഷങ്ങളുടെ വോട്ട് നേടാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

വഖഫ് അധിനിവേശം അനുവദിക്കില്ലെന്നും ജനങ്ങളുടെ കൂടെ തുറന്ന പോരാട്ടത്തിന് ബിജെപി ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശരത് കുമാര്‍ എന്നിവര്‍ പറഞ്ഞു. നോട്ടീസ് ലഭിച്ച്‌ ഭീതിയിലായിരിക്കുന്ന ജനങ്ങളെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ഇന്നലെ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *