സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കല്ലൂര്‍ കല്ലുമുക്ക് മാറോടു കോളനിയിലെ രാജു (48)വിനാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 8.45ഓടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റ ഉടന്‍ രാജുവിനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതര പരിക്കായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.