വയനാട്ടില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലുള്ള രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.
വിഷ്ണു, നബീല്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവര്‍ വയനാട് ജില്ലയ്ക്ക് പുറത്ത് ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇന്നലെ അറസ്റ്റ് ചെയ്ത ഹര്‍ഷിദ്, അഭിറാം എന്നിവര്‍ 26 വരെ റിമാന്‍ഡിലാണ്. പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. വധശ്രമത്തിന് പുറമേ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമ നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
സംഭവത്തില്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.