വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവൻ പൊലിഞ്ഞ കുട്ടികള്‍ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് സ്നേഹവും പിന്തുണയും അറിയിക്കുന്നതിനും ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ 1000 മെഴുകുതിരി തെളിക്കും.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നാളെ (ആഗസ്റ്റ് ഏഴ്) രാവിലെ 9.30 ന് നടക്കുന്ന പരിപാടിയില്‍ ബാലാവകാശ കമ്മിഷൻ ചെയർപെഴ്സണ്‍ കെ. വി മനോജ് കുമാർ ദീപം തെളിച്ച് കുട്ടികള്‍ക്ക് പകർന്ന് നല്‍കും.