വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയതിന് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.
ആലപ്പുഴയില്‍ വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 3 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.
കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. 1200 ഓളം ബിരിയാണി നല്കി ദുരിതബാധിതർക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആർ.
ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. സർക്കാരിന് നല്കാൻ പിരിച്ചെടുത്ത തുക ഇവർ ഇതുവരെ കൈമാറിയിട്ടുമില്ല.