കാഠ്മണ്ഡു സാഫ് വനിതാ ഫുട്ബോളില്‍ ഇന്ത്യ തകർപ്പൻ ജയത്തോടെ തുടങ്ങി. പാകിസ്ഥാനെ 5–2ന് തോല്‍പ്പിച്ചു. ഗ്രേസ് ദങ്മയി ഇരട്ടഗോള്‍ നേടി.
മനീഷ കല്യാണ്‍, ബാലാദേവി, ജ്യോതി ചഹാൻ എന്നിവർ പട്ടിക പൂർത്തിയാക്കി. ബാലാദേവി ഇന്ത്യൻ കുപ്പായത്തില്‍ 50 ഗോള്‍ തികച്ചു.
ക്യാപ്റ്റൻ ആശ ലതാദേവിയുടെ നൂറാമത്തെ മത്സരമായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാതാരമാണ്. 31 വയസ്സുള്ള മണിപ്പുരുകാരി 2011 മുതല്‍ ടീമില്‍ സ്ഥിരാംഗമാണ്. അഞ്ചുതവണ ജേതാക്കളായ ഇന്ത്യ ഞായറാഴ്ച നിലവിലെ ചാമ്ബ്യൻമാരായ ബംഗ്ലാദേശിനെ നേരിടും. ഏഴ് ടീമുകളാണ് ടൂർണമെന്റിലുള്ളത്.