വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് വേദിക്കായി ബ്രസീല്‍ ഒരുങ്ങുന്നു . 2027ലാണ് വരാനിരിക്കുന്ന മത്സരം അരങ്ങേറുക.
ലോകകപ്പ് നടത്താൻ ജർമനിയും ബല്‍ജിയവും നെതർലൻഡ്‌സും താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഫിഫ കോണ്‍ഗ്രസില്‍ വെച്ചുഉണ്ടായ വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷം അംഗങ്ങളും ബ്രസീലിനെയാണ് പിന്തുണ അറിയിച്ചത് . ലാറ്റിനമേരിക്കൻ രാജ്യം വനിതാ ലോകകപ്പിന് ആതിഥേയരാകുന്നത് ഇതാദ്യമായാണ് . ഇതിന് മുമ്ബ് 1950ലും 2014ലും പുരുഷ ലോകകപ്പ് നടന്നിരുന്നു.