വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ സർജനെതിരെ പോലീസ് കേസെടുത്തു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടന്ന സംഭവത്തില്‍ സർജൻ സെർബിൻ മുഹമ്മദിനെതിരെ പാരിപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു. വനിതാ ഡോക്ടറുടെ പരാതിയില്‍ സർജനെ സസ്പെന്‍ഡ് ചെയ്തതായി മെഡിക്കല്‍ കോളജ് അധികൃതർ പറഞ്ഞു.