വനംവകുപ്പ് മേധാവി ഗംഗാസിംഗിനെ മാറ്റണമെന്ന ആവശ്യവുമായി മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് എഴുതി.
വന്യജീവി ആക്രമണമുണ്ടായാല്‍ വെടിവയ്ക്കാൻ പോലും നിർദ്ദേശം നല്കാൻ വൈകുന്നു, പുതിയ പദ്ധതികള്‍ നല്കി കേന്ദ്രത്തിനുള്ള ധനസഹായം വാങ്ങിയെടുക്കുന്നില്ല, തെറ്റായ വിവരങ്ങള്‍ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫീസിലേക്ക് നല്കുന്നു, വകുപ്പിലാണെങ്കില്‍ ഏകോപനമില്ല, പല വട്ടം വീഴ്ചകളില്‍ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ല തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് വനംവകുപ്പ് മേധാവിയെ മാറ്റണമെന്ന ആവശ്യവുമായി . ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്.
പുതുതായി രൂപീകരിക്കുന്ന ഇക്കോ-ടൂറിസം അഥോററ്റിയിലെ, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനിലേക്കോ മാറ്റി നിയമിച്ച് പകരം ആളെ കണ്ടെത്തണമെന്നായിരുന്നു ആവശ്യം.