മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റില്‍ കയ്യാങ്കളി. ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ വേദിയില്‍ ഇരുത്താനുള്ള ശ്രമമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്ത യോഗത്തിലാണ് കയ്യാങ്കളിയുണ്ടായത്.
പരിപാടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടർന്ന് ചേരിതിരിഞ്ഞ് ഉന്തുംതള്ളുമുണ്ടാകുകയുമായിരുന്നു. സംഭവത്തില്‍ ജില്ലാ നേതൃത്വത്തിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.