വധശ്രമം പ്രതിക്ക് 33വർഷം 7 മാസം കഠിനതടവും 85000/- രൂപ പിഴയും ശിക്ഷ

മുല്ലശ്ശേരി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയായ വെങ്കിടങ്ങ് പാടൂലുള്ള കൊല്ലങ്കി വീട്ടിൽ സനീഷ് (33) നെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ 33 വർഷം 7 മാസം കഠിനതടവിനും 85000/- രൂപ പിടയടയ്ക്കാനും ശിക്ഷിച്ചത്. ഈ കേസിലെ മറ്റു പ്രതിയായ ഹാരിസ് വിചാരണ നേരിടാതെ ഒളിവിലാണ്.

21.10.16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാഷ്ട്രീയ വിരോധം വച്ച് സംഘംചേർന്ന് കാറിൽ വന്ന് പാടൂർ ഇടിയന്‍ചിറ പാലത്തിന് സമീപം റോഡിൽ വെച്ച് ബൈക്കിൽ വരികയായിരുന്ന മുല്ലശ്ശേരി സ്വദേശിയെ കാർ റോഡിൽ കുറുകെ നിർത്തി ,തടഞ്ഞുനിർത്തി വാളുകൾ കൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാനായി യുവാവ് അടുത്തുള്ള വീട്ടിൽ ഓടി കയറി വാതിൽ അടച്ചെങ്കിലും വാതിൽ ചവിട്ടി പൊളിച്ച് അക്രമിസംഘം വീടിനുള്ളിൽ കയറി വിഷ്ണുപ്രസാദിനെ വെട്ടുകയായിരുന്നു,

പിഴ സംഖ്യ പരിക്കുപറ്റിയ വിഷ്ണുപ്രസാദിന് നൽകാൻ വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്, പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 58 രേഖകളും,11 തൊണ്ടിമുതലുകളും, ഹാജരാക്കുകയും 20 സാക്ഷികളെ വിസ്തരിക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു, പാവറട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന അരുൺ. S പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും, തുടർന്ന് ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന E. ബാലകൃഷ്ണൻ പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിച്ചു,
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് K.R.രജിത് കുമാർ ഹാജരായി, കോർട്ട് ലൈസൻ ഓഫീസറായ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ P.J. സാജനും പ്രോസിക്യൂഷന് സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *