വേലൂർ അയ്യപ്പൻകാവ് കീഴ്തണ്ടിലം പടിഞ്ഞാറൂട്ട് വീട്ടിൽ രവീന്ദ്രൻ മകൻ 37 വയസ്സുള്ള രാജേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ വേലൂർ തലക്കോട്ടുകര ഞാലിക്കരയിലുള്ള പടിഞ്ഞാറൂട്ട് കരുണാകരൻ മകൻ 48 വയസ്സുള്ള മോഹൻദാസ് എന്നയാളെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ 16 വർഷം കഠിനതടവിനും 25000/- രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. മുഴുവൻ ദൃക്സാക്ഷികളും കൂറുമാറിയിട്ടും, കേസന്വേഷണഭികവിൽ പ്രതിക്ക് ശിക്ഷ ലഭിക്കുകയായിരുന്നു.
06.04.18 തീയതി രാവിലെ 11. 30 മക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കേച്ചേരിയിൽവച്ച് രാജേഷിനെ ചുറ്റിക കൊണ്ട് തലയിൽ ആഞ്ഞടിക്കുകയായിരുന്നു, അടികൊണ്ട് താഴെ വീണ രാജേഷിന്റെ രണ്ടു കാൽമുട്ടിലും ചുറ്റികക്കൊണ്ട് പ്രതി ആഞ്ഞടിച്ചു, നാട്ടുകാർ ഓടി കൂടിയതോടെ പ്രതിമോഹൻദാസ് ചുറ്റികയുമായി സ്കൂട്ടറിൽ രക്ഷപ്പെട്ടു , തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി, മാസങ്ങളോളം ഒരേ കിടപ്പിൽ ചികിത്സയിലായിരുന്നു പരിക്കുപറ്റിയ രാജേഷ് ,സംഭവം കണ്ട് നിന്നിരുന്ന തൊട്ടടുത്ത കടയിൽ ഉള്ളവർ മുഴുവൻ പേരും വിസ്താര സമയത്ത് പ്രോസിക്യൂഷനെ സഹായിക്കാതെ പ്രതിക്ക് അനുകൂലമായി കൂറുമാറിയിട്ടും, പരിക്കുപറ്റിയ രാജേഷിന്റെ മൊഴിയും, പരിക്കും ,ഡോക്ടറുടെ മൊഴിയും, കേസ് അന്വേഷണ മികവിന്റെയും, അടിസ്ഥാനത്തിൽ പ്രതിയെ കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷിക്കുന്ന സവിശേഷതയും ഈ കേസിനുണ്ട് .
പിഴ സംഖ്യ പരിക്കുപറ്റിയ രാജേഷിനു നൽകാൻ വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്, പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 18 രേഖകൾ ഹാജരാക്കി 16 സാക്ഷികളെ വിസ്തരിക്കുകയും, തൊണ്ടിമുതൽ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു, കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന T.K. ഗിരിജാവല്ലഭൻ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു, തുടർന്ന് കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർ ആയിരുന്ന C.R. സന്തോഷ്,G. ഗോപകുമാർ എന്നിവർ അന്വേഷണം നടത്തുകയും തുടർന്ന് കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന K.G. സുരേഷ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിച്ചു,
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് K.R.രജിത് കുമാർ ഹാജരായി, കോർട്ട് ലൈസൻ ഓഫീസറായ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ P.J. സാജനും പ്രോസിക്യൂഷന് സഹായിച്ചു.