ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. വ്യായാമത്തോടൊപ്പം ഡയറ്റിലും പ്രത്യേകം ശ്രദ്ധ നല്‍കണം.
ശരിയായ ഡയറ്റ് തെരഞ്ഞെടുക്കുന്നതില്‍ ആണ് ഭൂരിഭാഗം പേർക്കും വീഴ്ച സംഭവിക്കുന്നത്. ഏതു ഡയറ്റ് പിന്തുടരണം എന്നോ ഡയറ്റില്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നോ ധാരണയില്ല. ജ്യൂസ് കുടിച്ചുകൊണ്ട് തടി കുറയ്ക്കാൻ പലരും ശ്രമിക്കാറുമുണ്ട്. എന്നാല്‍ ഏത് ജ്യൂസ് ആണ് കുടിക്കേണ്ടത് എന്നറിയാമോ? ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ പാനീയമാണ് മാതളനാരങ്ങ ജ്യൂസ്.
ആന്റി ഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമായ മാതള നാരങ്ങ ശരീരത്തിലെ മെറ്റബോളിസം വർധിപ്പിച്ച് തടികുറക്കാൻ സഹായിക്കുന്നു. ഉപാപചയ പ്രക്രിയ വേഗത്തിലായാല്‍ കൊഴിപ്പ് വളരെ പെട്ടെന്ന് തന്നെ എരിച്ചുകളയും.
ആൻ്റിഓക്‌സിഡൻ്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്ബന്നമാണ് ഇവ. ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. വിശപ്പും ആസക്തിയും കുറയ്ക്കുന്നതിലൂടെ ദിവസം മുഴുവൻ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും.അതിലൂടെ അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാവും.
ആരോഗ്യഗുണങ്ങള്‍ക്ക് പേരുകേട്ട പോളിഫിനോള്‍സ് അടങ്ങിയതാണ് ജ്യൂസില്‍. ഈ സംയുക്തങ്ങള്‍ ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ, മാതളനാരങ്ങ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും.
പോഷക സമൃദ്ധമായ പാനീയം
മാതളനാരങ്ങ ജ്യൂസില്‍ കലോറി കുറവാണെന്ന് മാത്രമല്ല, വിറ്റാമിനുകള്‍ സി, കെ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ ആരോഗ്യം നിലനിർത്താൻ ഈ പോഷകങ്ങള്‍ നിർണായകമാണ്.
നാരുകള്‍
മാതളനാരാങ്ങാ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കും. ദഹന പ്രവർത്തനങ്ങള്‍ സുഗമാക്കി കലോറി എരിക്കാൻ സഹായിക്കുന്ന വിധത്തിലാണ് നാരുകളുടെ പ്രവർത്തനം. അതോടൊപ്പം കുടലിന്‍റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. കൂടാതെ, മാതളനാരത്തിലെ പഞ്ചസാര വേഗം ദഹിക്കുന്നതാണ്. ഇത് നിങ്ങളുടെ ഊർജം വീണ്ടെടുക്കുവാനും ഡയറ്റ് സമയത്തെ ക്ഷീണം കുറയ്ക്കുവാനും സഹായിക്കുന്നു.
താരതമ്യേന കുറഞ്ഞ കലോറി
ഭക്ഷണം നിയന്ത്രിക്കുന്ന സമയത്ത് കലോറിയുടെ അളവ് പേടിപ്പിക്കുന്ന ഒന്നാണ്. ഇവിടെയും മാതളനാരങ്ങ നിങ്ങളുടെ രക്ഷകനായി എത്തും. നൂറു ഗ്രാം മാതളനാരങ്ങയില്‍ 83 കലോറി ആണുള്ളത്. കുറഞ്ഞ അളവില്‍ മാത്രം കലോറി എത്തുന്നതിനാല്‍ നിങ്ങള്‍ക്ക് ധൈര്യമായി കഴിക്കാം. വയറു നിറഞ്ഞിരിക്കുന്ന തോന്നലുണ്ടാക്കുന്നതിനാല്‍ അനാവശ്യമായി മറ്റു ഭക്ഷണങ്ങള്‍ കഴിക്കേണ്ട ആവശ്യവും വരുന്നില്ല,
ഭാരം കുറയ്ക്കുവാനായി മാത്രമല്ല. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുവാനും മാതളനാരങ്ങയും അതിന്‍റെ ജ്യൂസും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്ബിന്‍റെ ഉയര്‍ന്ന സാന്നിധ്യം അനീമിയ ഇല്ലാതാക്കി ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ സഹായിക്കുന്നു. കൊളസ്ട്രോള്‍, അമിത രക്ത സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുവാനും ക്യാന്‍സർ സാധ്യതകള്‍ ഒരു പരിധി വരെ തടയുവാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും മാതളനാരങ്ങ ഫലപ്രദമാണ്.