വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനില്‍ സുരക്ഷാസേന 8 ഭീകരരെ വധിച്ചു

പാക്കിസ്ഥാൻ്റെ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ രണ്ട് ഓപ്പറേഷനുകളില്‍ എട്ട് ഭീകരരെ പാകിസ്ഥാൻ സുരക്ഷാ സേന വധിച്ചതായി സൈനിക മാധ്യമ വിഭാഗം അറിയിച്ചു.

ആദ്യ ഓപ്പറേഷനില്‍, ദക്ഷിണ വസീറിസ്ഥാൻ ജില്ലയിലെ സരരോഗ മേഖലയിലാണ് തീവ്രവാദികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത് . തുടർന്ന് അവിടെ നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. രണ്ട് ഭീകരവാദികള്‍ പിടിയിലായി.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സൈന്യത്തിൻ്റെ നോട്ടപുള്ളി ആയിരുന്നു. കൊലപാതകം, കൊള്ളയടിക്കല്‍ ഉള്‍പ്പെടെ നിരവധി ഭീകരവാദ പ്രവർത്തനങ്ങളില്‍ ഇയാള്‍ ഏർപ്പെട്ടിരുന്നു.

സെൻ്റർ ഫോർ റിസർച്ച്‌ ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (സിആർഎസ്‌എസ്) പുറപ്പെടുവിച്ച റിപ്പോർട്ട് അനുസരിച്ച്‌ 2024 ല്‍ ഭീകരവാദപ്രവർത്തനങ്ങളിലും മരണങ്ങളിലും കുത്തനെയുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അക്രമത്തില്‍ 90 ശതമാനം വർദ്ധനവാണ് ഉണ്ടായത്.

328ആക്രമണങ്ങളിലായി 615 പേർക്ക് പരിക്കേറ്റു. സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും ഉള്‍പ്പെടെ 722 പേർ കൊല്ലപ്പെട്ടു.
ഈ മരണങ്ങളില്‍ ഏതാണ്ട് 97 ശതമാനവും ഖൈബർ പഖ്തൂണ്‍ഖ്വയിലും ബലൂചിസ്ഥാനിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *