‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്ബത്തികത്തർക്കത്തില്‍ നടൻ സൗബിൻ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ്.
നിലവില്‍ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ഇൻകം ടാക്‌സിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. അതിന് പിന്നാലെയാണ് പോലീസിന്റെ ഈ നടപടി.
അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് പോലീസ് സൗബിനെതിരേ കേസെടുത്തത്. നാല്പതുശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് സൗബിനും സംഘവും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയ്ക്കായി സിറാജില്‍ നിന്ന് ഏഴുകോടിയിലധികം രൂപ വാങ്ങിയിരുന്നു. എന്നാല്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്തതിനെത്തുടർന്നാണ് സിറാജ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ചിത്രീകരണം തുടങ്ങും മുൻപേ ആദ്യ ഷെഡ്യൂള്‍ പൂർത്തിയായതായി വിശ്വസിപ്പിച്ചാണ് സൗബിൻ ഷാഹിറും സംഘവും കോടികള്‍ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. വിശ്വാസ്യതയുണ്ടാക്കി പരമാവധി പണംതട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമായിരുന്നു ഇതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഈ കേസിന് ക്രിമിനല്‍സ്വഭാവമുണ്ടെന്ന് അന്വേഷണ സംഘം.അതെ സമയം , സൗബിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം മുന്നോട്ടുപോകുന്നതില്‍ എതിർപ്പ് പറഞ്ഞിട്ടില്ല.