വഖഫ് സ്വത്ത് ഇസ്ലാം മതപ്രകാരം പടച്ചോന്റെ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാര്‍ വിറ്റ് പണമാക്കിയതെന്നും സിപിഎം സംസഥാന കമ്മിറ്റി അംഗം പി.ജയരാജന്‍.
വഖഫ് സ്വത്ത് പണം കൊടുത്തുവാങ്ങാന്‍ പറ്റില്ല.
ഇവിടം ഭരിക്കുന്നത് പിണറായി വിജയനാണ്. ഒരാള്‍ക്കും കുടി ഒഴിയേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വഖഫ് ഭൂമിയുടെ പേരില്‍ സംരക്ഷകരായി ആര്‍എസ്‌എസ്, ബിജെപിക്കാര്‍ ഇറങ്ങിയിട്ടുണ്ട്. മുനമ്ബം വിഷയം വര്‍ഗീയ വത്ക്കരക്കാന്‍ ബിജെപിയും ലീഗും ചേര്‍ന്ന് ശ്രമിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍
വഖഫ് വിഷയം മതപരമായ പ്രശ്‌നമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. വഖഫ് സ്വത്ത് ഇസ്ലാം നിയമ പ്രകാരം പടച്ചോന്റെ സ്വത്താണ്, ഈ സ്വത്ത് ലീഗുകാര്‍ വിറ്റു കാശാക്കി. വഖഫ് സ്വത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റു. ഈ സ്വത്തുക്കള്‍ കണ്ടെത്താനാണ് വി.എസ്. സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. മുനമ്ബത്ത് ഭൂമി കൈവശമുളവര്‍ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്, അങ്ങനെ പണം കൊടുത്തു വാങ്ങാന്‍ പറ്റില്ല വഖഫ് ഭൂമിയെന്നും പി ജയരാജന്‍ പറഞ്ഞു.