വഖഫ് ഭേദഗതി ബില്‍; സംയുക്ത പാര്‍ലമെന്ററി സമിതി യോഗം ഇന്ന് വീണ്ടും ചേരും

വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ഇന്ന് യോഗം ചേരും. ജഗദാംബിക പാല്‍ എം പി അധ്യക്ഷനായ സമിതിയില്‍ 31 അംഗങ്ങളാണുള്ളത്.

ലോക്‌സഭയില്‍ നിന്ന് 21 അംഗങ്ങളും, രാജ്യസഭയില്‍ നിന്ന് പത്തംഗങ്ങളും സമിതിയിലുണ്ട്. നിയമ, ന്യൂനപക്ഷ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ നിയമ ഭേദഗതിയെ കുറിച്ച്‌ ജെ പി സി അംഗങ്ങളുമായി ചര്‍ച്ച നടത്തും. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ഭരണപക്ഷത്ത് നിന്ന് പോലും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് സൂക്ഷ്മപരിശോധനക്കായി ജെ പി സിക്ക് വിട്ടത്.

അതേസമയം വഖഫ് ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതി ഒക്ടോബര്‍ 22 ന് ചേര്‍ന്ന യോഗം സംഘര്‍ഷഭരിതമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജിക്ക് അന്ന് പരുക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *