വഖഫ് ഭേദഗതി ബില്ല് പാർലമെന്റിൽ പിന്തുണക്കുമെന്ന് യുഡിഎഫ് എം പി

കൊച്ചി : മോദി സർക്കാറിൻ്റെ വഖ്ഫ് ഭേദഗതി ബില്ലിനെ പാർലിമെന്റിൽ അനുകൂലിക്കുമെന്ന് ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായ കോട്ടയം എം പിയും കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം നേതാവുമായ ഫ്രാൻസിസ് ജോർജ് എം പി. മുനമ്പം ഭൂസമരത്തിൻ്റെ 100-ാം ദിനത്തിൽ ആക്റ്റ്സി (അസംബ്ളി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ്)ൻ്റെ നേതൃത്വത്തിൽ ആരംഭിച്ച രാപകൽ സമരത്തിന്റെ സമാപന പ്രസംഗത്തിലാണ് ഫ്രാൻസിസ് ജോർജ് യു ഡി എഫിന് വിരുദ്ധമായ നിലപാടെടുത്തത്.

കേന്ദ്ര വഖ്ഫ് നിയമത്തെ പാർലിമെന്റിൽ പിന്തുണക്കും. ഒരു ജനപ്രതിനിധി എന്ന നിലയിലും ഒരു രാഷ്ട്രീ പാർട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖ്ഫ് നിയമത്തോട് നൂറ് ശതമാനം ഞാൻ യോജിക്കുന്നു. എന്റെയും എന്റെ പാർട്ടിയുടെയും സുവ്യക്തമായ നിലപാട് അതാണ്. പാർലിമെൻ്റിൽ ബിൽ വരുമ്പോൾ ആ നിലപാട് ഞങ്ങൾ വ്യക്തമാക്കിയിരിക്കും. പിന്തുണച്ചിരിക്കുമെന്നും ഫ്രാൻസിസ് ജോർജ് ആണയിട്ട് പറഞ്ഞു.

വഖ്ഫ് നിയമത്തിലെ വകുപ്പുകളോട് യോജിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ ബിൽ അവതരണത്തിൽ നിന്ന് പിന്നോട്ടുപോകരുതെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *