‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്ബലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’ ഓഗസ്റ്റ് 15ന് റിലീസിന് ഒരുങ്ങുകയാണ്.
ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നർമ്മ രംഗങ്ങളിലൂടെ കടന്ന് പോകുന്ന ട്രെയിലർ യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്നുണ്ട്.
വാഴയിലെ വാഴ ആന്തവും, അതിമനോഹരം.. എന്ന ഗാനവും സോഷ്യല്‍ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വാഴയിലെ മറ്റ് ഗാനങ്ങള്‍ ഉടൻ തന്നെ പുറത്തിറങ്ങും. പാർവതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്സ് റേഡിയൻറ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാർ എന്നിവർ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്ബേഴ്സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്.
സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുണ്‍ സോള്‍, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായണ്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നീരജ് മാധവ് ചിത്രം ‘ഗൗതമൻ്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’. ഓഗസ്റ്റ് 15ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസറും, പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണൻ മോഹൻ, മ്യൂസിക് സൂപ്പർ വിഷൻ- അങ്കിത് മേനോൻ, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാല്‍, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കണ്ട്രോളർ: റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ്, സവിൻ സ, സൗണ്ട് ഡിസൈൻ: അരുണ്‍ എസ് മണി, സൗണ്ട് മിക്സിംങ്: വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ: കലൈ കിങ്സണ്‍, പിആർഒ: എ എസ് ദിനേശ്, ഡിജിറ്റല്‍ പിആർഒ: വിപിൻ കുമാർ, ഡിഐ: ജോയ്നർ തോമസ്, സ്റ്റില്‍സ്: അമല്‍ ജെയിംസ്, ടൈറ്റില്‍ ഡിസൈൻ: സാർക്കാസനം, ഡിസൈൻ: യെല്ലോ ടൂത്ത്സ്.