Saturday, March 7, 2026
spot_img
HomeBRAKEING NEWSലോകം വാഴ്ത്തിപ്പാടിയ കൊച്ചിയുടെ വാട്ടർമെട്രോ മാതൃക കൂടുതൽ ഇടങ്ങളിലേക്ക്വിപുലീകരിക്കാനുള്ള നടപടികൾപുരോഗമിക്കുകയാണ്.

ലോകം വാഴ്ത്തിപ്പാടിയ കൊച്ചിയുടെ വാട്ടർമെട്രോ മാതൃക കൂടുതൽ ഇടങ്ങളിലേക്ക്വിപുലീകരിക്കാനുള്ള നടപടികൾപുരോഗമിക്കുകയാണ്.

ലോകം വാഴ്ത്തിപ്പാടിയ കൊച്ചിയുടെ വാട്ടർ
മെട്രോ മാതൃക കൂടുതൽ ഇടങ്ങളിലേക്ക്
വിപുലീകരിക്കാനുള്ള നടപടികൾ
പുരോഗമിക്കുകയാണ്. കടമക്കുടി ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. അതിനിടെ കൊച്ചിയുടെ തന്നെ ഉപനഗരമായ പറവൂരിലേക്ക് വാട്ടർ മെട്രോയുടെ സർവീസുകൾ എന്ന് എത്തുമെന്ന കാത്തിരിപ്പിലാണ് ഇവിടുത്തെ നിവാസികൾ.
ആയിരക്കണക്കിന് യാത്രക്കാർക്ക് ഒരുപോലെ പ്രയോജനകരമാവുന്ന വിപുലീകരണം ആയിരിക്കും ഇതെന്നതിൽ ഒരു സംശയവും വേണ്ട. ഇതിന്റെ പ്രാഥമിക നടപടികൾ വേഗത്തിൽ തന്നെ പുരോഗമിക്കുന്നുണ്ട്. പറവൂർ തട്ടുകടവിൽ മുസിരിസ് പദ്ധതിപ്രകാരം പണിതീർത്ത ബോട്ട്ജെട്ടി ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമാവും തീരത്തോടുചേർന്ന് ഗതാഗതയോഗ്യമായ വീതിയേറിയ റോഡ് സൗകര്യവും നേരത്തെ തന്നെയുണ്ട്.
ഇനി ഇതിന്റെ വിപുലീകരണം മാത്രമാണ് നടത്തേണ്ടത്. വാട്ടർ മെട്രോ അടുക്കത്തക്ക വിധത്തിൽ ജെട്ടി വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് മുസിരിസ് പൈതൃക പ്രോജക്റ്റ് അധികൃതരുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് പറവൂർ നഗരസഭ. അത് വേഗത്തിൽ പൂർത്തിയാക്കി ജെട്ടി വിപുലീകരണം നടന്നാൽ പറവൂരിലേക്കും വാട്ടർ മെട്രോ എത്താൻ വൈകില്ലെന്നാണ് പ്രതീക്ഷ.
കൊച്ചിയിൽ നിന്നും നിലവിൽ ചേരാനെല്ലൂരിലേക്കും ഏലൂരിലേക്കും വാട്ടർ മെട്രോ സർവീസ് നടത്തിവരുന്നുണ്ട്. ഇതിന് പുറമേ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കടമക്കുടിയിലും പാലിയംതുരുത്തിലും ബോട്ട് ജെട്ടിയുടെ പണി അവസാന ഘട്ടത്തോടടുക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം ഡിസംബർ മാസാവസാനത്തോടെ ഈ സ്ഥലങ്ങളിലും വാട്ടർ മെട്രോ സർവീസ് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments