Monday, December 8, 2025
spot_img
HomeBRAKEING NEWSലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലികമായി തടഞ്ഞത് വോട്ടിങ്ങിലേക്ക് നീങ്ങുമ്പോള്‍ രാഹുലിന് ആശ്വാസവും

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലികമായി തടഞ്ഞത് വോട്ടിങ്ങിലേക്ക് നീങ്ങുമ്പോള്‍ രാഹുലിന് ആശ്വാസവും

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലികമായി തടഞ്ഞത് വോട്ടിങ്ങിലേക്ക് നീങ്ങുമ്പോള്‍ രാഹുലിന് ആശ്വാസവും കോണ്‍ഗ്രസിന് ഒരുപരിധിവരെ രാഷ്ട്രീയ തിരിച്ചടിക്കിടയിലും ‘ഇടക്കാലാശ്വാസമായി’. രണ്ടാമത്തെ പരാതിയില്‍ അറസ്റ്റിനുള്ള സാധ്യത നിലനില്‍ക്കുമ്പോഴും ബലാത്സംഗത്തിന് പുറമെ ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട കേസില്‍ തങ്ങളുടെ എംഎല്‍എയായിരുന്ന ഒരാള്‍ അറസ്റ്റിലാകുന്ന സാഹചര്യം വോട്ടിങ് കഴിയുന്നവരെ ഒഴിവാകുന്നു എന്നതാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി തടി രക്ഷിക്കാനായെന്ന് കോണ്‍ഗ്രസ് ആശ്വസിക്കുമ്പോഴും രാഹുലിന്റെ ചെയ്തികള്‍ രാഷ്ട്രീയമായി അവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. പ്രത്യേകിച്ച് എല്‍ഡിഎഫിനെതിരെ സ്വര്‍ണക്കൊള്ളയും പിഎം ശ്രീയും അടക്കം ഉയര്‍ത്തി രാഷ്ട്രീയ ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയപ്പോഴാണ് രാഹുലിന്റെ കേസ് തലയ്ക്ക് മീതെ പതിച്ചത്. അതോടെ ചര്‍ച്ച രാഹുലിലേക്ക് ചുരുങ്ങി. ഒളിവില്‍ പോയി പത്താം ദിവസമാണ് ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത്. രണ്ടാമത്തെ കേസില്‍ എഫ്.ഐ.ആര്‍ ഉള്ളതിനാല്‍ രാഹുല്‍ ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തുവരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം രാഹുൽ രണ്ടാമത്തെ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments