ലൈംഗികപീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യംതേടാന്‍ നിവിന്‍ പോളി ഇന്ന് കോടതിയെ സമീപിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകനുമായി നടന് കൂടിക്കാഴ്ച നടത്തി.
എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവിന്‍ ഹൈക്കോടതിയെ സമീപിക്കും. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നിവിന്‍ എതിരായ യുവതിയുടെ പരാതി. ഊന്നുകല്‍ സ്വദേശിയാണ് പരാതിക്കാരി.
എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍.