പൃഥ്വിരാജ്-മോഹൻലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എമ്ബുരാൻ അടുത്ത വർഷം റിലീസ് ആകും. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്ബുരാൻ.
ലൂസിഫർ എവിടെ ആണോ അവസാനിച്ചത് അവിടെ നിന്നും എമ്ബുരാൻ തുടങ്ങുമെന്ന് നടൻ ടോവിനോ തോമസ്. എമ്ബുരാനൈല്‍ ചില സീക്വൻസുകള്‍ താൻ കണ്ടുവെന്നും അത് തന്നെ ഏറെ ആവേശഭരിതനാക്കിയെന്നും ടോവിനോ പുതിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ലൂസിഫറിലും എമ്ബുരാനിലും ടോവിനോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ സമ്മാനിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ലൂസിഫർ’. സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എമ്ബുരാന്റെ വിദേശരാജ്യങ്ങളിലെ ഷൂട്ടിങ് പൂർത്തിയായ വിവരം സുപ്രിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
നേരത്തെ ഒരു അഭിമുഖത്തില്‍ എമ്ബുരാനെ കുറിച്ച് മോഹൻലാല്‍ സംസാരിച്ചിരുന്നു. പൃഥ്വിരാജ് എന്ന സംവിധായകനൊപ്പം വർക്ക് ചെയ്യുക എന്നത് ബുദ്ധിമുട്ടാണെന്നും, പൃഥ്വി ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ നമ്മളെ കൊണ്ട് പണി എടുപ്പിക്കുമെന്ന് മോഹൻലാല്‍ പറഞ്ഞിരുന്നു.