മാർക്ക് കുക്കുറെല്ലയുടെയും നിക്കോളാസ് ജാക്‌സണിൻ്റെയും ഗോളുകള്‍ ചെല്‍സിക്ക് ജയം നേടി കൊടുത്തിരിക്കുന്നു.അയല്‍ക്കാരായ ബ്രെൻ്റ്‌ഫോർഡിനെതിരെ 2-1ന് ആണ് ചെല്‍സി ജയം നേടിയത്.ജയത്തോടെ ചെല്‍സി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.നിലവില്‍ ലിവര്‍പൂളിന് ചെല്‍സിക്ക് മേല്‍ വെറും രണ്ടു പോയിന്‍റ് ലീഡ് മാത്രമേ ഉള്ളൂ.ചെല്‍സി ബ്രെൻ്റ്‌ഫോർഡിനെ തുടക്കം മുതല്‍ക്ക് തന്നെ ശിക്ഷിക്കാന്‍ ആരംഭിച്ചു.
എന്നാല്‍ ലണ്ടന്‍ ബ്ലൂസിന്‍റെ ലക്ഷ്യം 43 ആം മിനുട്ടില്‍ ആണ് നിറവേറിയത്.43-ാം മിനിറ്റില്‍ ഫുള്‍ ബാക്ക് കുക്കുറെല്ല ബോക്സിലേക്ക് ഓടി കയറി മഡ്യൂക്കെയുടെ ക്രോസ് ഒരു മികച്ച ഡൈവര്‍ ഹെഡറിലൂടെ വലയില്‍ എത്തിച്ചു.എൻസോ ഫെർണാണ്ടസിൻ്റെ പാസില്‍ നിന്നും പന്ത് ലക്ഷ്യത്തില്‍ എത്തിച്ച് കൊണ്ട് നിക്കോളാസ് ജാക്സണും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ബ്രെന്‍റ്ഫോര്‍ഡ് ചില സമയങ്ങളില്‍ ചെല്‍സിക്ക് നേരെ ആക്രമണങ്ങള്‍ നടത്തി എങ്കിലും 90 മിനുറ്റില്‍ ആണ് ചെല്‍സിക്ക് നേരെ ആദ്യമായി ബ്രെന്‍റ്ഫോര്‍ഡ് ഗോള്‍ കണ്ടത്.ബ്രയാൻ എംബ്യൂമോവാണ് ബ്രെന്‍റ്ഫോര്‍ഡ് ഗോള്‍ സ്കോറര്‍.മല്‍സരത്തിന് ശേഷം പിച്ചില്‍ തര്‍ക്കിച്ചു എന്ന കാരണത്താല്‍ കുക്കുറെല്ലക്ക് രണ്ടാം മഞ്ഞ കാര്‍ഡ് റഫറി നല്കി.