ഷെയ്ൻ നിഗം നായകനായി എത്തിയ ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്‍സ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്.
ഷെയ്‍ൻ നിഗം നായകനായി വേഷമിടുന്ന ചിത്രത്തില്‍ നായിക മഹിമാ നമ്ബ്യാരാണ്. ചിരി നമ്ബറുകളുമായെത്തി ലിറ്റില്‍ ഹാര്‍ട്‍സ് ഒടിടിയിലും റിലീസായിരിക്കുകയാണ്. ലിറ്റില്‍ ഹാര്‍ട്‍സ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
ഷെയ്‍ൻ നിഗം നായകനായ പുതിയ ചിത്രത്തില്‍ നായികയായ മഹിമാ നമ്ബ്യാര്‍ക്കു പുറമേ രണ്‍ജി പണിക്കർ, മാലാ പാർവ്വതി, രമ്യാ സുവി, ഷെയ്ൻ ടോം ചാക്കോ, ബാബുരാജ് എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിച്ചിരിക്കുന്നു. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് കൈലാസാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ചിത്രം സാന്ദ്രാ തോമസ്സും, വില്‍സണ്‍ തോമസ്സും ചേർന്നു നിര്‍മിക്കുന്നു. പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപില്‍. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ അരുണ്‍ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുണ്‍ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപില്‍ ദേവ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ് നിര്‍വഹിച്ചിക്കുന്നത്.