ഇന്ത്യൻ ടെന്നീസ് ഇതിഹാസങ്ങളായ ലിയാണ്ടർ പേസും വിജയ് അമൃത്രാജും ഇൻർനാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയ്മില്‍.
ഏഷ്യയില്‍നിന്ന് ഈ ബഹുമതി ലഭിക്കുന്ന ആദ്യതാരങ്ങളായി പേസും അമൃത്രാജും.
പേസ് 1996-ലെ അത്ലാന്റാ ഒളിമ്ബിക്സ് ടെന്നീസില്‍ വെങ്കലമെഡല്‍ ജേതാവാണ്. എട്ട് ഗ്രാന്റ്സ്ലാം ഡബിള്‍സ് കിരീടങ്ങളും 12 മിക്സഡ് ഡബിള്‍സ് കിരീടങ്ങളും നേടിയിട്ടുണ്ട്. ഡബിള്‍സില്‍ ലോക ഒന്നാം നമ്ബറായിരുന്നു. ഇന്ത്യയുടെ പല പ്രമുഖ ഡേവിസ് കപ്പ് വിജയങ്ങളിലും പങ്കാളിയായി.
ഇന്ത്യയുടെ മുൻ ഡേവിസ് കപ്പ് ക്യാപ്റ്റനായിരുന്ന അമൃത്രാജിനെ ടെന്നീസിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കോണ്‍ട്രിബ്യൂട്ടർ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്.
ലോകറാങ്കിങ്ങില്‍ 18-ാം സ്ഥാനംവരെ എത്തിയിരുന്ന അമൃത്രാജ് 1974-ലും 1987-ലും ഇന്ത്യയെ ഡേവിസ് കപ്പ് ഫൈനലിലേക്ക് നയിച്ചു. യു.എസ്. ഓപ്പണിലും വിംബിള്‍ഡണിലും രണ്ടുതവണ ക്വാർട്ടറില്‍ കടന്നിരുന്നു. വിരമിച്ചശേഷം സ്പോർട്സ് ബ്രോഡ്കാസ്റ്റിങ്രംഗത്ത് സജീവമായി.