ലാ ലിഗ ഫുട്‌ബോളില്‍ റയാല്‍ മാഡ്രിഡ്‌ ഒന്നാം സ്‌ഥാനത്തേക്ക്‌ അടുക്കുന്നു

സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോളില്‍ റയാല്‍ മാഡ്രിഡ്‌ ഒന്നാം സ്‌ഥാനത്തേക്ക്‌ അടുക്കുന്നു. സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരത്തില്‍ ഗെറ്റാഫെയെ 2-0 ത്തിനു തോല്‍പ്പിച്ചതോടെയാണു റയാലിന്റെ സാധ്യത തെളിഞ്ഞത്‌.

14 കളികളില്‍നിന്ന്‌ 33 പോയിന്റ്‌ നേടാന്‍ അവര്‍ക്കായി.
ഒന്നാം സ്‌ഥാനത്തുള്ള ബാഴ്‌സലോണയ്‌ക്ക് 15 കളികളില്‍നിന്നു 34 പോയിന്റാണ്‌്. ജൂഡ്‌ ബെല്ലിങാമിന്റെയും കിലിയന്‍ എംബാപ്പെയുടെയും ഗോളുകളുടെ ബലത്തിലാണു റയാല്‍ ഗെറ്റാഫെയെ തകര്‍ത്തത്‌. ബാഴ്‌സ റയാലിനെക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ചു. 30-ാം മിനിറ്റില്‍ ബെല്ലിങാം ഒരു പെനാല്‍റ്റി ഗോളാക്കി റയാലിന്‌ ലീഡ്‌ നല്‍കി. അന്റോയിന്‍ റൂഡിഗറിനെ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി.
എട്ട്‌ മിനിറ്റുകള്‍ക്ക്‌ ശേഷം ജൂഡിന്റെ പാസില്‍നിന്ന്‌ എംബാപ്പെ റയാലിന്റെ ലീഡ്‌ ഇരട്ടിയാക്കി. പെനാല്‍റ്റി ബോക്‌സിന്‌ പുറത്തു നിന്നുള്ള ഒരു അളന്നു മുറിച്ച സ്‌ട്രൈക്കിലായിരുന്നു എംബാപ്പെ ഗോളടിച്ചത്‌.
ഇന്നു നടക്കുന്ന മത്സരത്തില്‍ ബാഴ്‌സ മയോര്‍ക്കയെ നേരിടും. ജയിച്ചാല്‍ അവര്‍ക്ക്‌ പട്ടികയിലെ ലീഡ്‌ വര്‍ധിപ്പിക്കാം. ഇം?ീഷ്‌ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്ബ്യന്‍ മാഞ്ചസ്‌റ്റര്‍ സിറ്റി വീണ്ടും തോറ്റു.
ലിവര്‍പൂളിനെതിരേ നടന്ന എവേ മത്സരത്തില്‍ 2-0 ത്തിനാണു പെപ്‌ ഗാഡിയോളയുടെ ശിഷ്യന്‍മാര്‍ തോറ്റത്‌. ലിവര്‍പൂളിനായി 12-ാം മിനിറ്റില്‍ കോഡി ഗാക്‌പോയും 78-ാം മിനിറ്റില്‍ മുഹമ്മദ്‌ സലയും ഗോളടിച്ചു. ജയത്തോടെ 13 കളികളില്‍നിന്നു 34 പോയിന്റ്‌ നേടിയ ലിവര്‍പൂള്‍ ഒന്നാം സ്‌ഥാനത്ത്‌ തുടര്‍ന്നു. രണ്ടാം സ്‌ഥാനത്തുള്ള ആഴ്‌സണലിന്‌ 25 പോയിന്റാണ്‌. നാലാം തോല്‍വി നേടിയ സിറ്റി 23 പോയിന്റുമായി അഞ്ചാം സ്‌ഥാനത്താണ്‌.

Leave a Reply

Your email address will not be published. Required fields are marked *