ലബനനില്‍ സിവില്‍ ഡിഫൻസ് കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ ആക്രമണം; 12 മരണം

ലബനനിലെ കിഴക്കൻ ബാല്‍ബെക്ക് മേഖലയിലെ പ്രധാന സിവില്‍ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടു.

ഡിഫൻസ് കേന്ദ്രത്തിലെ 8 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരില്‍ 5 പേർ സ്ത്രീകളാണ്. 27 പേരെ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ വീണ്ടെടുക്കുകയും രക്ഷാപ്രവർത്തനം തുടരുകയും ചെയ്യുന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സിറിയയുടെ തലസ്ഥാനമായ ഡമാസ്കസില്‍ പാർപ്പിടസമുച്ചയങ്ങള്‍ക്കുനേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 15 പേർ കൊല്ലപ്പെട്ടു. ഡമാസ്കസിലെ മസാഹിലും ഖുദസയിലുമാണ് ആക്രമണം നടന്നത്. പലസ്തീൻ സായുധപ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദിന്റെ താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *