മുടിക്കോട് നിന്നും ആഢംബര ബസ്സിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വില വരുന്ന MDMA കണ്ടെത്തിയ കേസിൻെറ അന്വേഷണത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ
ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അമ്പലത്തു വീട്ടിൽ സുബ്ബൻ എന്നറിയപ്പെടുന്ന സുധീർ സിയാദ് (25 വയസ്സ്) എന്നയാളാണ് പീച്ചി പോലീസിൻെറ പിടിയിലായത്. ഡാൻസാഫ് ടീമിൻെറ രഹസ്യാന്വേഷണങ്ങളും പ്രതിയെ പിടികൂടുന്നതിന് സഹായകമായി.
അന്വേഷണത്തിൽ ബാഗ്ലൂർ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന മയക്കുമരുന്നു സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് വ്യക്തമായിട്ടുണ്ട്.
22.09.2024 തിയ്യതി തൃശ്ശൂർ മുടിക്കോട് വെച്ച് ആഢംബര ബസ്സിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വില വരുന്ന MDMA യുമായി ആലപ്പുഴ സ്വദേശി അജീബ് അറസ്റ്റിലായിരുന്നു. അറസ്റ്റിലായ അജീബിനെ ചോദ്യം ചെയ്തതിൽനിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് MDMA കടത്തുന്ന വലിയ സംഘത്തിലെ അംഗമായ സിയാദിനെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് ൻെറ നിർദ്ദേശിച്ചയച്ച അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പീച്ചി ISHO സി.അജിത് കുമാർ പീച്ചി സബ് ഇൻസ്പെ്കടർ മുരളി.വി.എൻ, അ സിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജീവൻ, സിവിൽ പോലീസ് ഓഫീസർ വിപിൻ ദാസ്, കിഷാൽ ടി ജി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.