റോമിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. ജയ്ശങ്കർ ഉദ്ഘാടനം ചെയ്തു.
ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു, ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സെക്രട്ടറി ജനറല്‍ അംബാസഡർ റിക്കാർഡോ ഗ്വാറിലിയും ചടങ്ങില്‍ മുഖ്യ അതിഥികളായിരുന്നു.
സമീപ വർഷങ്ങളില്‍ ഇന്ത്യ – ഇറ്റലി പങ്കാളിത്തത്തിന്‍റെ തുടർച്ചയായ വിപുലീകരണത്തിന്‍റെ ഭാഗമായി ഇതിനെ കാണാം. ഇറ്റലിയിലെ ഇന്ത്യൻ സമൂഹത്തെ മികച്ച രീതിയില്‍ സേവിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ സമൂഹവും പ്രത്യേകിച്ച് കേരള കമ്യൂണിറ്റിയുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. റബിലെ ബിഷപും ഹംഗേറിയൻ ഹിസ്റ്റോറിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനുമായ ഹംഗേറിയൻ മോണ്‍സിഞ്ഞോർ വില്‍മോസ് ഫ്രാങ്ക്നോയിക്ക് വേണ്ടി 1895ല്‍ നിർമിച്ചതാണ് ഈ കോട്ടേജ്.
നവോത്ഥാന ശൈലിയില്‍ വാസ്തുശില്പിയായ കാർലോ പിഞ്ചർലെ 1900കളുടെ തുടക്കത്തില്‍ നിർമിച്ച ഈ കെട്ടിട്ടം 1950കളില്‍ അർനോള്‍ഡോ മൊണ്ടഡോറിയുടെ വസതിയായി മാറി, തുടർന്ന് 2015 വരെ അദ്ദേഹത്തിന്‍റെ പ്രസിദ്ധീകരണശാലയുടെ ആസ്ഥാനമായിരുന്നു.