റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികളുമായി പൊലീസ്. ഇതിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം വിളിച്ച യോഗം ഇന്ന് ഉച്ചയ്ക്ക് 1ന് ഓണ്‍ലൈനായി ചേരും
ജില്ലാ പൊലീസ് മേധാവികള്‍, റേഞ്ച് ഡിഐജിസ ഐജിമാരും യോഗത്തില്‍ പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗത വകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കും.
വാഹന പരിശോധനയും മദ്യപിച്ചുള്ള വാഹനമോടിക്കല്‍ തടയലിനുമായി പ്രത്യേക പരിശോധനകള്‍ നടത്താനും തീരുമാനമായി.