മോസ്കോ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്‍. ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനും ആയ രാഷ്ട്രീയക്കാരനാണെന്നുമാണ് പുടിന്‍ അഭിപ്പായപ്പെട്ടത്. എന്നാല്‍ ട്രംപിനെതിരായ വധശ്രമത്തിന് ശേഷം അദ്ദേഹം സുരക്ഷിതനാണെന്ന് താന്‍ കരുതുന്നില്ലെന്നും വ്ളാഡ്മിർ പുടിന്‍ വ്യക്തമാക്കി. കഴിഞ്ഞ ജുലൈയില്‍ പെന്‍സില്‍വാനിയയില്‍ വെച്ച് നടന്ന വധശ്രമത്തില്‍ ട്രംപിന് പരിക്കേറ്റ സംഭവം പരാമർശിച്ചുകൊണ്ടായിരുന്നു പുടിന്റെ പ്രതികരണം. സെപ്തംബറില്‍ ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍ര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിൽ ട്രംപ് ഗോള്‍ഫ് കളിയില്‍ ഏര്‍പ്പെട്ടിരിക്കെ അദ്ദേഹത്തിന് പരിസരത്ത് വെടിവെപ്പ് നടന്നിരുന്നു
അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ വഴിത്തിരിവ് തന്നെ ഞെട്ടിച്ചുവെന്നും കസാക്കിസ്ഥാനില്‍വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവരെ പുടിന്‍ പറഞ്ഞു. ‘ട്രംപിനെതിരെ പോരാടാൻ തികച്ചും അപരിഷ്‌കൃതമായ രീതികളാണ് ഉപയോഗിച്ചത്. ഒന്നിലേറെ തവണ വധശ്രമവുമുണ്ടായി. എന്റെ അഭിപ്രായത്തില്‍ അദ്ദേഹം ഇപ്പോഴും സുരക്ഷിതനല്ല’ അദ്ദേഹം വ്യക്തമാക്കി.
‘നിർഭാഗ്യവശാൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ചരിത്രത്തിൽ വിവിധ സംഭവങ്ങൾ നടന്നിട്ടുണ്ട്. അദ്ദേഹം ബുദ്ധിമാനാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ജാഗ്രത പുലർത്തുകയും ഇത് മനസ്സിലാക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’ എന്നും റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേർത്തു. അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിൻ്റെ കുടുംബത്തെയും കുട്ടികളെയും രാഷ്ട്രീയ എതിരാളികൾ എങ്ങനെ വിമർശിച്ചുവെന്നത് തന്നെ ഞെട്ടിച്ചു. റഷ്യയിൽ കൊള്ളക്കാർ പോലും അത്തരം രീതികൾ അവലംബിക്കാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്ക നല്‍കിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ ഉക്രൈനെ അനുവാദം നല്‍കിയ ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം സംബന്ധിച്ച ചോദ്യത്തോടെ പുടിന്‍ പ്രതികരിച്ചു. ഒന്നുകിൽ ട്രംപിനെ പിന്തിരിപ്പിക്കാൻ എന്തെങ്കിലും നൽകിക്കൊണ്ട് അദ്ദേഹത്തെ സഹായിക്കാനുള്ള ഒരു തന്ത്രമാകാം അല്ലെങ്കിൽ റഷ്യയുമായുള്ള അദ്ദേഹത്തിൻ്റെ ഭരണകാലയളവ് കൂടുതൽ ദുഷ്കരമാക്കാനുള്ള ഒരു വഴി സൃഷ്ടിക്കുക എന്നതാകാം ഈ തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നുവെന്നും വ്ളാഡമിർ പുടിൻ അഭിപ്രായപ്പെട്ടു.
എന്തായാലും, ഡൊണാള്‍ഡ് ട്രംപ് “പരിഹാരം കണ്ടെത്തും” എന്ന് താൻ കരുതുന്നു. ഏത് വിഷയത്തില്‍ ഞങ്ങള്‍ ചർച്ചയ്ക്ക് മോസ്കോ ചർച്ചയ്ക്ക് തയ്യാറാണെന്ന്. ഉക്രൈന്‍ ആണവായുധങ്ങൾ സ്വന്തമാക്കിയാൽ ഉക്രെയ്‌നെതിരെ റഷ്യ തങ്ങളുടെ പക്കലുള്ള എല്ലാ ആയുധങ്ങളും ഉപയോഗിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.