സൗദി പ്രോ ലീഗില്‍ ആദ്യ തോല്‍വിയേറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസർ. അല്‍ ഖദീസിയക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് അല്‍ നസർ പരാജയപ്പെട്ടത്.
സൂപ്പർതാരം ക്രസ്റ്റ്യാനോ റൊണാള്‍ഡോയാണ് അല്‍ നസറിന്‍റെ ഏക ഗോള്‍ സ്വന്തമാക്കിയത്.
മികച്ച പൊസെസഷൻ ഗെയ്മുമായി മത്സരത്തിലുടനീളം അല്‍ നസർ കൃത്യമായ ആധിപത്യം കാഴ്ചവെച്ചിരുന്നുവെങ്കിലും നസറിന്‍റെ വീക്ക് പോയിന്‍റുകള്‍ മനസിലാക്കി മികച്ച പാസുകളുമായി ഖദീസിയ ഗോളുകള്‍ കണ്ടെത്തുകയായിരുന്നു. മത്സരം ആരംഭിച്ച് 32ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. അല്‍-നസറിനായി റൊണാള്‍ഡോയാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയതെങ്കില്‍. അഞ്ച് മിനിറ്റിന് ശേഷം ജൂലിയൻ ക്യൂനോണ്‍സിലൂടെ ഖദീസിയയെ മുന്നിലെത്തിക്കുകയായിരുന്നു. 50ാം മിനിറ്റില്‍ പിയറി എമിറിക്ക് ഒബമയോങ് ഖദീസിയയുടെ വിജയ ഗോള്‍ സ്വന്തമാക്കുകയായിരുന്നു.
സൗദി പ്രോ ലീഗ് പോയിന്‍റ് ടേബളില്‍ 11 മത്സരത്തില്‍ നിന്നും ആറ് ജയവും നാല് സമനിലയും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് അല്‍ നസർ. 10 മത്സരത്തില്‍ ഒമ്ബത് ജയവും ഒരു സമനിലയും നേടി 28 പോയിന്‍റുമായി അല്‍ ഹിലാലാണ് ഒന്നാം സ്ഥാനത്തുള്ളത്. 27 പോയിന്‍റുമായി ഇത്തിഹാദ് രണ്ടാം സ്ഥാനത്തുണ്ട്.