റെയില്‍വേ പാഴ്‌സല്‍ നിയമത്തില്‍ ഭേദഗതി; ഒരു ടിക്കറ്റിന് 300 കിലോവരെ മാത്രം: 1000 കിലോയ്ക്ക് ഇനിമുതല്‍ നാല് ടിക്കറ്റ് എടുക്കണം

റെയില്‍വേ പാഴ്‌സല്‍ നിയമത്തില്‍ ഭേദഗതി വരുത്തി ദക്ഷിണ റെയില്‍വേ. അഞ്ചുമിനിറ്റില്‍ താഴെ സ്റ്റോപ്പുള്ള സ്റ്റേഷനുകളില്‍നിന്ന് പാഴ്സലയയ്ക്കുമ്ബോള്‍ ടിക്കറ്റെടുക്കണമെന്ന നിബന്ധനയിലാണ് ഭേദഗതി വരുത്തിയത്.

ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്സലേ അയയ്ക്കാനാകൂ. തൂക്കം കൂടുന്നതനുസരിച്ച്‌ അധിക ടിക്കറ്റ് എടുക്കണം. അതായത് 1000 കിലോയ്ക്ക് ഇനിമുതല്‍ നാല് ടിക്കറ്റ് എടുക്കേണ്ടിവരും. തിങ്കളാഴ്ച ഈ നിബന്ധന നിലവില്‍വരും.

കമ്ബ്യൂട്ടര്‍വത്കരണം നടപ്പാക്കിയതുമുതല്‍ അഞ്ചുമിനിറ്റില്‍ താഴെ തീവണ്ടി നിര്‍ത്തുന്ന സ്റ്റേഷനുകളില്‍നിന്ന് അയയ്ക്കുന്ന പാഴ്സലുകള്‍ക്കു തൂക്കത്തിനനുസരിച്ചുള്ള നിരക്കിനു പുറമേ ലഗേജ് ടിക്കറ്റുകൂടി എടുക്കണമെന്ന നിബന്ധനയുണ്ട്. ഏത് സ്റ്റേഷനിലേക്കാണോ അയയ്ക്കുന്നത് അവിടംവരെയുള്ള ജനറല്‍ ടിക്കറ്റാണ് എടുക്കേണ്ടത്. എന്നാല്‍, ഒരു ടിക്കറ്റിന് അയയ്ക്കാവുന്ന തൂക്കത്തിന് പരിധിയുണ്ടായിരുന്നില്ല.

ഇപ്പോള്‍ തൂക്കത്തിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. രണ്ടുമാസംമുന്‍പ് പാഴ്സല്‍ നിരക്കിലും റെയില്‍വേ വര്‍ധന വരുത്തിയിരുന്നു. തൂക്കത്തിനനുസരിച്ച്‌ ടിക്കറ്റ് നിരക്ക് കൂട്ടിയത് ചെറുകിട കച്ചവടക്കാരെയാണ് കാര്യമായി ബാധിക്കുക. നിലവില്‍ പാഴ്സല്‍ സര്‍വീസുകളില്‍ ഏറ്റവും ലാഭകരം റെയില്‍വേയുടേതാണ്.

Leave a Reply

Your email address will not be published. Required fields are marked *