റൂവിയില്‍ വാണിജ്യ സ്ഥാപനത്തില്‍നിന്ന് ഇലക്‌ട്രിക് സിഗരറ്റുകള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു.
ഈ സ്ഥാപനത്തില്‍ സ്ഥിരമായി ആളുകളെത്തുകയും പ്രത്യേക രീതിയില്‍ നിരോധിത ഉത്പന്നങ്ങള്‍ വാങ്ങിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുക്കുന്നത്.
7,622 ഇലക്‌ട്രിക് സിഗരറ്റുകളാണ് പിടിച്ചെടുത്തത്. ഇവ നശിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.ഇത്തരം ഉല്‍പന്നങ്ങള്‍ വാട്‌സ്‌ആപ് വഴി ഓര്‍ഡര്‍ ചെയ്യുന്നതും വില്‍പന നടത്തുന്നതും ഉപഭോക്തൃ വിഭാഗം കണ്ടെത്തി. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.